സ്വര്‍ണ വിലയില്‍ നേരിയ കുറവ്; പവന് 160 രൂപ കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 34520 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 160 രൂപ വര്‍ദ്ധിച്ച് 34680 രൂപയ്ക്കാണ് വ്യാപാരം നടന്നത്. കഴിഞ്ഞ ദിവസം വില പവന് 35000 കടന്നിരുന്നു. ഒരു പവന് 35040 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. മെയ് 18നാണ് സ്വര്‍ണ വില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയായ 35040 രൂപയായത്.
എംസിഎക്സില്‍ സ്വര്‍ണ വില ഇന്ന് കുറഞ്ഞു, മൂന്ന് ദിവസത്തിന് ശേഷമാണ് വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. എംസിഎക്സില്‍ ജൂണ്‍ സ്വര്‍ണ്ണ ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 0.5 ശതമാനം അഥവാ 46,900 രൂപയായി കുറഞ്ഞു. സില്‍വര്‍ ഫ്യൂച്ചറുകളില്‍ എംസിഎക്സ് 1.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. വെള്ളി വില കിലോയ്ക്ക് 48,255 രൂപയിലെത്തി. കഴിഞ്ഞയാഴ്ച സ്വര്‍ണനിരക്ക് 47,980 രൂപയിലെത്തിയിരുന്നു. യുഎസ്-ചൈന പിരിമുറുക്കങ്ങളും സെന്‍ട്രല്‍ ബാങ്കുകളില്‍ നിന്നുള്ള കൂടുതല്‍ ഉത്തേജന നടപടികളുമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍.
ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണ വിലയില്‍ കുറവുണ്ടായി. സ്പോട്ട് സ്വര്‍ണം 0.2 ശതമാനം ഇടിഞ്ഞ് 1,745.32 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി വില 0.4 ശതമാനം കുറഞ്ഞ് 17.44 ഡോളറിലും പ്ലാറ്റിനം 0.1 ശതമാനം ഇടിഞ്ഞ് 849.74 ഡോളറിലും എത്തി. സാമ്പത്തിക മാന്ദ്യം തുടരുകയാണെങ്കില്‍ കൂടുതല്‍ പിന്തുണാ നടപടികളുടെ സാധ്യത അംഗങ്ങള്‍ അംഗീകരിച്ചതായി ഏറ്റവും പുതിയ ഫെഡറല്‍ റിസര്‍വ് പോളിസി മീറ്റിംഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍